ഷാർജ :അവകാശങ്ങൾ നേടിയെടുക്കാൻ ലോക ഇന്ത്യൻ പ്രവാസികളെ സംഘടിക്കണമെന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹിം.
2022 ൽ ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ പണം അയയ്ക്കപ്പെട്ട രാജ്യം ഇന്ത്യയെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.ആഭ്യന്തര സാമ്പത്തിക ശാക്തീകരണത്തിൽ പ്രവാസികളുടെ പങ്കും ചെറുതല്ല .എന്നാലും പ്രവാസികളെ വെറും കറവ പശുവായി മാത്രം കാണുന്ന പ്രവണതയ്ക്ക് യാതൊരു മാറ്റവും ഇല്ലതാനും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്.ലോക ഇന്ത്യൻ പ്രവാസികൾ 18 മില്യണിൽ അധികം വരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.18 മില്യണിൽ അതികം പേർക്ക് വോട്ട് നിഷേധിക്കപ്പെടുമ്പോഴും നാം നമ്മുടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി തന്നെ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് സത്യവിരുദ്ധമാണ് . മൂന്നാം ലോക രാജ്യത്തെ പൗരന്മാർക്ക് പോലും ലോകത്തിലെ അതാത് എംബസികൾ മുഖന അതാത് രാജ്യത്തെ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സൗകര്യപ്പെടുമ്പോഴും ലോകത്തിലെ മൂന്നാം സ്ഥാനത്തെത്തിയ സാമ്പത്തിക ശേഷിയിൽ കരുത്തുള്ള , ലോക നേതാക്കളിൽ മുൻപന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോഴും നമുക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താൻ കഴിയാത്തത് അപമാനകരമാണ് .
സീസൺ സമയത്തെ ആകാശക്കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്നതിനപ്പുറം പരിഹാരം തേടുന്ന പ്രക്രിയയ്ക്കാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ നേതൃത്വം നൽകി കൊണ്ടിരിക്കുന്നത് . അതിന്റെ ഭാഗമായി സമാന്തരമായി കപ്പൽ സർവ്വീസ് ആരംഭിച്ചുക്കൊണ്ട് അമിതമായി വർദ്ധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിയന്ത്രിക്കാനുള്ള ഊർജ്വസലമായ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത് . കേന്ദ്രസർക്കാർ അനുമതി കൂടി ലഭിച്ചാൽ കപ്പൽ യാത്ര യാഥാർഥ്യമാകും .കപ്പൽ യാത്ര യാഥാർഥ്യമാകുന്നതോടെ സീസൺ സമയത്തെ ടിക്കറ്റ് നിരക്ക് നിയന്ത്രണ വിധേയമാകും എന്നാണ് ഈ രംഗത്തെ പ്രഗത്ഭരുടെ നിർദ്ദേശം .
കോവിഡ് മൂലം പ്രവാസ ലോകത്ത് മരണപ്പെട്ട പ്രവാസികൾക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച തുക ലഭ്യമാക്കാൻ സുപ്രീം കോടതിയിൽ കേസ് നടത്തേണ്ട സാഹചര്യത്തിലാണ് പ്രവാസികൾ . പ്രവാസിയായിരിക്കെ മരണമടയുന്ന പൗരന്മാരെ എംബസികൾ മുകേന രാജ്യത്തെത്തിച്ചു സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ദരിദ്ര രാഷ്ട്രങ്ങൾ വരെ ഉണ്ടെന്നെരിക്കെ ഭാരതം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടി അവഹേളനപരമാണ് . ഇന്ത്യൻ പ്രവാസികൾ വിദേശത്ത് വെച്ച് മരണമടഞ്ഞാൽ അവരുടെ മൃതദേഹം സൗജന്യമായി എംബസികൾ മുഖേന സ്വദേശത്തെ കുടുംബങ്ങളിലേക്ക് എത്തിക്കേണ്ട ചുമതയിൽ നിന്നും രാജ്യം ഒഴിഞ്ഞു നിൽക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് .
ജീവിതത്തിന്റെ കരപറ്റാൻ കടൽ കടന്നെത്തിയവരാണ് പ്രവാസികൾ . അതിലൂടെ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബവും ,അവന്റെ പ്രദേശവും , അതിലൂടെ രാജ്യവും വികസിച്ചു . കേരളത്തിന്റെ സാമ്പത്തിക – സാമൂഹിക ഉയർച്ചയ്ക്ക് പിറകിൽ പ്രവാസികളാണെന്ന യാഥാർഥ്യം ഇന്നാർക്കാണ് അറിയാത്തത് . എന്നിട്ടും തൊഴിലെന്ന മൗലിക അവകാശം പോലും നിഷേധിക്കപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം ഒരുക്കാൻ രാജ്യം തയ്യാറാകാത്തത് തിരുത്തപ്പെടേണ്ടതാണ് . 60 വയസ്സ് പിന്നിട്ട 2 വർഷം പ്രവാസ ജീവിതം നയിച്ച ഓരോ ഭാരതീയനും പെൻഷൻ നൽകണമെന്നും ഷാർഷ ഇന്ത്യൻ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
![]()
