അബുദാബി :ചന്ദ്രയാൻ എന്റെയും അഭിമാനമാണെന്നും ഇന്ത്യ ഒരേ റീജിയനിൽ നിന്നുള്ള രാജ്യമായതിനാൽ ഏറെ അഭിമാനത്തോടെയാണ് റോവർ ലാൻഡിംഗ് വീക്ഷിച്ചതെന്നും
ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പറഞ്ഞു.
ചരിത്ര ദൗത്യം പൂർത്തിയാക്കി ജന്മ നാട്ടിലെ ആവേശകരമായ സ്വീകരണത്തിന് ശേഷം മാധ്യമ
പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹിരാകാശ രംഗത്ത് ഐ എസ് ആർ ഒ യുമായുള്ള സഹകരണം ശക്തമാക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സുൽത്താനെ വരവേറ്റുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ കമാനങ്ങളും പോസ്റ്ററുകളും സ്ഥാപിച്ചു.വമ്പൻ സ്വീകരണമാന് അബുദാബി അന്താരഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്.യു എ ഇ ഭരണാധികാരികൾ സ്വീകരിക്കാൻ എത്തിയിരുന്നു.ജനനാട്ടിലെത്തിയ സുൽത്താനെ വിമാനത്തിനരികെ എത്തി ആദ്യം സ്വീകരിച്ചത് മക്കളും പിതാവും കൂടിയാണ്
![]()
