റിയാദ് : ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 15,812 ഓളം പേർ അറസ്റ്റിലായി.സെപ്തംബർ 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
9,801 റെസിഡൻസി ലംഘകരും, 3,804 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും, 2,207 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അനധികൃതമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 827 പേർ അറസ്റ്റിലായി. പിടിക്കപ്പെട്ടവരിൽ 61% യെമനികളും 18% എത്യോപ്യക്കാരും 21% മറ്റ് രാജ്യക്കാരുമാണ്. 45 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് രേഖകളില്ലാതെ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും കുറ്റം മറച്ച് വെച്ചവരുമായ 15 പേരുമാണ് അറസ്റ്റിലായത്.
മൊത്തം 44,016 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്, അതിൽ 36,701 പുരുഷന്മാരും 7,315 സ്ത്രീകളുമാണ്.ഇവരിൽ 37,221 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ അതത് എംബസികളിലേക്ക് റഫർ ചെയ്തു. 2,017 നിയമലംഘകരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാനും 9,576 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
അനധികൃത നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനത്തിന്ന് സഹായിക്കുകയോ, ഗതാഗതമോ പാർപ്പിടമോ നൽകി സഹായിക്കുകയോ ചെയ്ത ഏതൊരാൾക്കും ഗതാഗത മാർഗ്ഗങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ.
15 വർഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
![]()
