റിയാദ് : കെപിസിസി നിർദ്ദേശപ്രകാരം നടക്കുന്ന ഒഐസിസി മെമ്പർഷിപ് കാർഡുകളുടെ വിതരണം തൃശൂർ ജില്ലാ കമ്മിറ്റിയും പൂർത്തിയാക്കി.
ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിന് ജില്ലാ പ്രസിഡൻ്റ് സുരേഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 30 നു മുൻപ് കൂടുതൽ ശക്തമായ പുതിയ ജില്ല കമ്മിറ്റി നിലവിൽ വരുമെന്നും അതിന് വേണ്ടി എല്ലാ പ്രവർത്തകരും സജ്ജരാകണമെന്നും അദ്ദേഹം അംഗങ്ങളോട് പറഞ്ഞു.
സെൻട്രൽകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി യോഗം ഉത്ഘാടനം ചെയ്തു. സെൻ്ററൽ കമ്മറ്റി ട്രഷററും , മെമ്പർഷിപ്പ് കാമ്പ്യയിൻ്റെ കൺവീനറും ആയ നവാസ് വെള്ളിമാട്കുന്ന് മെംബെർഷിപ് കാർഡുകളുടെ ഔദ്യാഗിക ഉത്ഘാടനം ജില്ലാ കമ്മിറ്റി സീനിയർ അംഗങ്ങളായ ഡേ: സജിത്തിന്നും. വനിത അഗംമായ സ്മിത മൊഹിയ്യദ്ദീന്നും നൽകി നിർവഹിച്ചു.
സമകാലീന രാഷ്ട്രീയത്തിൽ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കൊണ്ഗ്രെസ്സ് പാർട്ടി ഇന്ത്യയിൽ ഭരണത്തിൽ തിരിച്ചു വരേണ്ടുന്നതിന്റെ ആവശ്യകതെയെ കുറിച്ചും സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ വിശദീകരിച്ചു.സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി. സിദ്ദീഖ് കല്ലുപറമ്പൻ,എറണ്ണാകുളം ജില്ലാ പ്രസിഡൻ്റ് ശൂക്കുർ ആലുവ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് അമീർ പട്ടണത്ത്, കൊല്ലം ജില്ലയിലെ സീനിയർ നേതാവ് അബ്ദുൾ സലീം അർത്തിയിൽ, തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളായ രാജു തൃശൂർ, സോണി പാറക്കൽ, മാത്യു സിറിയക്ക്, മാള മൊഹിയ്യദ്ദീൻ ഹാജി, അഷറഫ് കിഴിപ്പുള്ളിക്കര, ജോയ് ഔസേപ്പ്, സുലൈമാൻ മുള്ളൂർക്കര,
ശ്രീകുമാർ വലപ്പാട്,ഷാഹുൽ,ജിൻസൻ,പ്രിൻസ്,സണ്ണി,
ജോണി എസ് എം സി .,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജനറൽ സെക്രട്ടറി നാസ്സർ വലപ്പാട് സ്വാഗതവും ,തൽഹത്ത് പുളിചോട് യോഗത്തിന് നന്ദിയും പറഞ്ഞു.
![]()
