റിയാദ്: റിയാദിലെ കിംഗ് സൽമാൻ റോയൽ റിസർവിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു. ഇതാദ്യമായാണ് ഇത്രയും കുഞ്ഞുങ്ങൾ ഇവിടെ പിറക്കുന്നത്. വന സംരക്ഷണ നിയമം ശക്തമാക്കിയ ശേഷമാണ് ഇത്രയും പ്രജനനം നടന്നതെന്ന് ഇവിടെയുള്ള മേൽനോട്ടക്കാർ പറഞ്ഞു. മാനുകളെയും വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവ ജാലങ്ങളെയും മുൻപ് ജനങ്ങൾ വേട്ടയാടിയിരുന്നു. ഇതുകാരണം നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു എന്ന്പഠനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് സൗദി അറേബിയയിൽ വന സംരക്ഷണ നിയമം കർശനമാക്കിയത്. ഇതോടെ പല ജീവജാലനങ്ങളുടെയും സംരക്ഷണവും സുരക്ഷയും വനം വകുപ്പ് ഉറപ്പ് വരുത്തി. ഇത് ഇവയുടെ പ്രജനനം ക്രമാതീതമായി വർധിക്കാൻ കാരണമായി. റിയാദിലെ കിങ് സൽമാൻ റോയൽ റിസർവിൽ ഏകദേശം 350 ഓളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉള്ളതായാണ് കണക്ക്.
![]()
