റിയാദ് :പ്രാദേശിക സംഘടനായ താമരക്കുളം പ്രവാസി അസോസിയേഷൻ ഓണ സംഗമം നടത്തി.
ബത്ഹയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം അസോസിയേഷൻ പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം നിർവ്വഹിച്ചു.അഷറഫ് ദാറുൽ അമാൻ അദ്യക്ഷത വഹിച്ചു.
രഘു പച്ചക്കാട്, സുധാകരൻ പള്ളിക്കൽ, വിജയകുമാർ , കാഷിഫുദ്ദീൻ, ബാബു പ്രസന്നകുമാർ, ഫിറോസ് ,സുനിൽ ചത്തിയറ, അനീഷ് പ്ലാവിള, സജികുമാർ, സാബു അറാമെക്സ്, തുടങ്ങിയവർ ഓണാശംസകൾ നേർന്നു.സംഘടനയിലെ എല്ലാ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് വിഭവ സമൃദ്ധമായ ഓണസദ്യ നടത്തപ്പെട്ടു. അംഗങ്ങൾക്കുള്ള സഹായ വിതരണവും ചടങ്ങിൽ പ്രസിഡന്റ് കൈമാറി.മുഹമ്മദ് ഫൈസൽ, കബീർ, ആഷിക്ക്, ഷാജി പാരഡൈസ്, ഷഫീക്ക് സുബൈർ, വിഷ്ണു ചത്തിയറ, രാജേഷ്, ജയകുമാർ, അയ്യൂബ്, അജ്നാസ് , റാഫി ബഷീർ, സജിലാ ചായം കണ്ടത്തിൽ, പ്രമീള ചത്തിയറ, രാജീവ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
അഖിൽ താമരക്കുളം നന്ദിപ്രകാശിപ്പിച്ചു.
![]()
