ന്യൂഡൽഹി: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നു.ഈ ആഴ്ച അവസാനം ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മുഹമ്മദ് ബിൻ സൽമാൻ എത്തുന്നത്.സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബർ 11ന് ഔദ്യോഗിക സന്ദർശനം നടത്തുമെന്നാണ് ഇതുവരെ വന്നിട്ടുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അമീർ മുഹമ്മദ് ബിൻ സൽമാൻ 2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 കൂട്ടായ്മയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
അംഗരാജ്യങ്ങളുടെ തലവൻമാർക്കുപുറമേ ക്ഷണിക്കപ്പെട്ട ഒമ്പതുരാജ്യങ്ങളുടെ ഭരണാധികാരികൾ, ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ 14 രാജ്യാന്തര സംഘടനകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.പഴുതടച്ച ശക്തമായ സുരക്ഷാ വലയത്തിലാണ് ജി -20 വേദിയും പരിസര പ്രദേശങ്ങളും ഒപ്പം രാജ്യതലസ്ഥാനവും.
![]()
