റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ : ഓണാഘോഷത്തോട് അനുബന്ധിച്ച് ഹായിൽ ബ്രദേഴ്സ് കുട്ടായ്മ സംഘടിപ്പിച്ച അഖില കേരള വടംവലി മൽസരം സംഘടിപ്പിച്ചു.ഹായിലിലെ പ്രമുഖ മലയാളി ടിമുകൾ മത്സരിച്ച പരിപാടിയിൽ ഹായിൽ മിറർ ജേതാക്കളായി.ടീം ദല്ല രണ്ടാ സ്ഥാനവും,ടിം ഡിലൈറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രവാസത്തിലെ കായിക പ്രേമികൽക്ക് ആസ്വാദനവും അവേശകരുമായിട്ടാണ് ബർസാനിലെ ദർബി സ്റ്റേഡിയത്തിൽ മൽസരങ്ങൾ അരങ്ങേറിയത്. ചാൻസ അബ്ദുൽ റഹ്മാൻ ,നിസാം അലി പാറക്കാട്ട്, അഷറഫ് ഈറ്റ് വെൽ, ഖൈദർ പാലക്കാട് ,അഫ്സൽ കായംകുളം തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.ഹായിൽ ബ്രദേഴ്സ് കൂട്ടായ്മ അംഗങ്ങളായ ഷാൻ ഷാഫി കടയ്ക്കൽ, മുബാറക് ബഷീർ ചെമ്പഴന്തി, സൈനുദ്ദീൻ കടവൂർ ,ഹസൻ വെമ്പായം, അൻഹർ ആറ്റിങ്ങൽ, ഷെബിൻ പട്ടാഴി തുടങ്ങിയവർ മത്സരങ്ങൾക്ക് നേത്രത്വം നൽകി
![]()
