കുവൈത്ത് സിറ്റി: അന്തരീക്ഷ താപനില കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് ഉച്ച സമയത്തു ഏർപ്പെടുത്തിയിരുന്ന തൊഴിൽ നിയന്ത്രണം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി അറിയിച്ചു.ഇതോടെ വ്യാഴാഴ്ച മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറി.
ജൂൺ ഒന്നു മുതലായിരുന്നു ഉച്ചസമയത്ത് പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിർമാണ മേഖലയിലെ ഉൾപ്പെടെ തൊഴിലാളികളെ കനത്ത ചൂടിൽനിന്ന് സംരക്ഷിക്കാനായിരുന്നു നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് ഉച്ചവിശ്രമം.
![]()
