തിരുവനന്തപുരം : ഇന്ന് രാവിലെ 8 മുതൽ എ ഐ ക്യാമറകൾ മിഴി തുറക്കും. ക്യാമറ ഒപ്പിയെടുക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇന്ന് മുതൽ ഇടാക്കി തുടങ്ങും.ഇരുചക്രവാഹന യാത്രക്കാരായ കുടുംബങ്ങൾക്ക് ആശ്വാസമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന.
12 വയസ്സിന് താഴെയുള്ള കുട്ടികളെ മൂന്നമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലന്നു മന്ത്രി അറിയിച്ചു. പക്ഷെ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധവുമാണ്.
കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ ഈ താത്കാലിക ഇളവ് ഉണ്ടാവും.
ഹെൽമെറ്റ് സീറ്റ്ബെൽറ്റ്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും.
നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചു 692 എണ്ണം പ്രവർത്തന സജ്ജമാണന്നു ഉറപ്പാക്കിയിട്ടുണ്ട്.
34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്.ക്യാമറ വിഷയത്തിൽ അഴിമതി ഉണ്ടെങ്കിൽ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
![]()
