ബുഡാപെസ്റ്റ് (ഹംഗറി): ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. സീസണില്‍ നീരജിന്റെ മികച്ച പ്രകടനം കൂടിയാണിത്.ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ 81.31 മീറ്റര്‍ ദൂരം കണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം ഡി.പി മനുവും ഫൈനല്‍ സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. 83 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്, ഇതൊഴിച്ചുനിര്‍ത്തിയാല്‍ മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേര് ഫൈനലിലെത്തും.
കഴിഞ്ഞവര്‍ഷം യൂജിന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റര്‍ എറിഞ്ഞ് നീരജ് വെള്ളി നേടിയിരുന്നു.ടോക്യോ ഒളിമ്പിക്സില്‍ സ്വർണ്ണം നേടിയതിനു ശേഷം പരിക്കുകാരണം മത്സര രംഗത്തുനിന്ന് വിട്ടുനിന്ന നീരജ് ഇക്കുറി ഡയമണ്ട് ലീഗിലൂടെ തിരിച്ചെത്തി ആദ്യമത്സരത്തില്‍ത്തന്നെ ഒന്നാമനായി.
![]()
