അൽ ഖർജ് : 140 കോടി ജനങ്ങളുടെ ഹൃദയം കവർന്നു ചന്ദ്രയാൻ 3 ചന്ദ്രികയിൽ മൃദുവായിറങ്ങിയ ധന്യ മുഹൂർത്തം അൽ ഖർജ് ടൗൺ കെഎംസിസി യും മുംതാസ് റെസ്റ്റോറന്റും സംയുക്തമായി ആഘോഷിച്ചു. ചരിത്രത്തിലിന്നോളം മറ്റാർക്കും അപ്രാപ്യമായ ദക്ഷിണ ധ്രുവത്തിലാണ് പേടകത്തെ ഇറക്കി ഇന്ത്യ മാനവരാശിയുടെ ചരിത്രത്തിൽ തുല്യം ചാർത്തിയത്. കഴിഞ്ഞ ജൂലൈ 14 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നും പേടകം പുറപ്പെട്ടത് മുതൽ ഓരോ ഭാരതീയന്റെയും പ്രാർത്ഥന ഈ അഭിമാന നിമിഷത്തിനായിരുന്നു.
ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിൽ ആദ്യമായി ലാൻഡ് ചെയ്യുന്ന രാജ്യമെന്ന പദവിയും ഇന്ത്യക്കു സ്വന്തമായി. ദൗത്യത്തിൽ പങ്കാളികളായ ഇസ്രൊ യുടെ മുഴുവൻ ശാസ്ത്രജ്ഞരും ഉയർത്തിപ്പിടിച്ചത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. ഇന്നോളം ലോകമറിയാത്ത ചന്ദ്രന്റെ സൗത്ത് പോൾ രഹസ്യങ്ങൾ അറിയാൻ ലോക ബഹിരാകാശ ശക്തികൾ ഇനി ഇന്ത്യക്കു കാതോർക്കും. ചന്ദ്രയാൻ – 2 ന്റെ പിഴവുകൾ 3 ന്റെ വിജയത്തിലേക്കുള്ള ചവിട്ടു പടികളാക്കിയ ശാസ്ത്രജ്ഞരെ അൽ ഖർജ് ടൗൺ കെഎംസിസി മുക്തഖണ്ഡം പ്രശംസിച്ചു. പേടകത്തിന് കൃത്യമായി ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ പങ്കു വെക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നതായി ടൗൺ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്, ഇക്ബാൽ അരീക്കാടൻ, കുഞ്ഞു മുംതാസ്, സിദ്ധീഖ് പാങ്, റൗഫൽ കുനിയിൽ, ഫൗസാദ് ലാക്കൽ, ഫസ്ലു ബീമാപ്പള്ളി, സലീം മാണിതൊടി, മുഖ്താർ മണ്ണാർക്കാട്, ജലീൽ പുഴക്കാട്ടിരി, അലി നടുവട്ടം, അല്ലും ഷാ തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുത്തു.
![]()
