കോട്ടയം : കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. ജാതി മത ഭേദമന്യേ എല്ലാവരും ഓണാഘോഷത്തിൽ പങ്കെടുക്കുകയാണെന്നും തുടർന്നും ഇത്തരത്തിലുള്ള സന്തോഷകരമായ ദിനങ്ങള്‍ എല്ലാവർക്കും ഉണ്ടാകട്ടെ എന്നും ജില്ലാ പോലീസ് മേധാവി ആശംസിച്ചു.


ചടങ്ങിൽ അഡിഷണൽ എസ്.പി വി.സുഗതന്, നകുല്‍ രാജേന്ദ്രദേശ്മുഖ് (എ.എസ്.പി വൈക്കം) വിവിധ ഡി.വൈ.എസ്.പി മാര്‍, മിനിസ്റ്റീരിയൽ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. തിരുവാതിര കസേരകളി, വടം വലി, കളരി പയറ്റ്, സുന്ദരനും സുന്ദരിക്കും പൊട്ടുതുടൽ തുടങ്ങി അനവധി പരിപാടികളിൽ ജീവനക്കാർ ഭാഗവാക്കായി. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.


വിവിധ കലാകായിക പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
![]()
