ന്യൂ ഡല്‍ഹി: സി.പി.ഐ.എമ്മിന്റെ പാടാൻ ഗവേഷണ കേന്ദ്രമായ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലിസ്. ഇന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പാര്‍ട്ടി ക്ലാസിനാണ് വിലക്ക്. ഓഫീസില്‍ പരിപാടികള്‍ നടത്തുന്നതിന് പൊലിസ് അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലിസിന്റെ രംഗത്തെത്തിയത്.
രാവിലെ ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടത്. ജി20 യോഗം നടക്കുന്നതിനാല്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു. ഇത് രേഖാമൂലം എഴുതി നല്കാൻ പറഞ്ഞിട്ട് പോലീസ് നൽകിയിട്ടില്ല.
സംഭവത്തില്‍ ഡല്‍ഹി പൊലിസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 യെന്ന് പേരിട്ട യോഗവും സമാന കാരണം പറഞ്ഞാണ് പൊലിസ് മുടക്കിയത്. സി.പി.ഐ.എം പിബി അംഗം എം.എ ബേബി, എം. സ്വരാജ് എന്നിവരും പാര്‍ട്ടി ക്ലാസിനായി ഡല്‍ഹിയിലെത്തിയിരുന്നു.
അതേസമയം പൊലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം രംഗത്തെത്തി. സുര്‍ജിത്ത് ഭവന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗമടക്കം നടക്കുന്ന സ്ഥലമാണെന്നും പാര്‍ട്ടി ക്ലാസ് നടത്താന്‍ പൊലിസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ ഭരണത്തിന് കീഴിൽ ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സെമിനാറുകൾ പോലും നടത്താൻ പറ്റാത്തത് അപലപനീയമാന്നെന്നു അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
