കോട്ടയം : താത്ക്കാലിക ജീവനക്കാരിയെ പുറത്താക്കിയത് പുതുപ്പളിയിൽ ചർച്ച വിഷയമാകുന്നു .തെരെഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഈ വിഷയം യു ഡി എഫ് ഇന്ന് ചർച്ചയയാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനു ചെയ്തു തന്ന നല്ല കാര്യം ചാനലിനോട് പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയ സംഭവമാണ് ഇന്ന് ചൂട് ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ 13 വർഷമായി ജോലി ചെയ്തു വരികയാണെന്നും യാതൊരു തരത്തിലുള്ള നോട്ടീസുകളോ അറിയിപ്പുകളോ ഇല്ലാതെ പുറത്താക്കിയതെന്നും സതിയമ്മ പറഞ്ഞു. ‘ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല’; മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിനെ കുറിച്ച് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു .കുടുംബത്തിന്റെ ഏക വരുമാനം തനിക്ക് കിട്ടുന്ന തുച്ഛമായ ഈ ശബളമെന്നും ഇത് നഷ്ടമായാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലെന്നും സതിയമ്മ പറഞ്ഞു.
സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്. ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
![]()
