ദോഹ :സെപ്റ്റംബർ മൂന്ന് മുതൽ ഖത്തറിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ അധികൃതർ റഡാർ നിരീക്ഷം ശക്തമാക്കുന്നു. ഇതിനകം എല്ലാ റോഡുകളിലും റഡാറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.റോഡ് നിരീക്ഷണത്തിന് ശേഷിയുള്ള ക്യാമറകളോടെയാണ് ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചിരിക്കുന്നത്.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, മൊബൈൽ ഫോണിൽ സംസാരിക്കുക ,അതി വേഗത തുടങ്ങി നിയമലംഘനങ്ങൾക്കെതിരേ ഉടനടി നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. രാത്രികാലങ്ങളിലും ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ നിരീക്ഷണത്തിലായിരിക്കും.സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വഴിയും മെസ്സേജുകൾ വഴിയും ബോധവൽക്കരണം നടക്കുന്നുണ്ട്
![]()
