റിപ്പോർട് : ജേക്കബ് ജോൺ ,കുവൈറ്റ്
കുവൈറ്റ് സിറ്റി :ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താൻ പറ്റുന്ന രീതിയിൽ ഇന്ത്യയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി.അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും, വിസാ കാലയളവിൽ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി തവണ പ്രവേശിക്കാനും സാധിക്കും.
ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവന കേ്ദ്രങ്ങളിലും വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈത്തിൽ മൂന്ന് സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. സാധാരണ നിലയിൽ കുവൈത്തികൾക്ക് ഒരു ദിവസത്തിനുള്ളിൽ വിസ അനുവദിക്കും
![]()
