ദുബൈ: ഭൂമിക്ക് പുറത്തെ ബഹിരാകാശ നിലയത്തിലുള്ള യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയദിയുമായി പിതാവ് മിനിറ്റുകളോളം വീഡിയോ സംഭാഷണം നടത്തി. മകന്റെ സുഖവിവരത്തെക്കുറിച്ചും ആരോഗ്യാവസ്ഥയെ കുറിച്ചും പിതാവ് അന്ന്വേഷിച്ചു. നൂറു കണക്കിന് ശാസ്ത്രജ്ഞർക്കും മാധ്യമ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മുന്നിലാണ് കണ്ണുകളെ ഈറനണിയിക്കുന്ന പിതൃസ്നേഹത്തിന്റെ കരുതലിനു വേദിയായതു. അബുദാബിയിലെ ലൂവർ മ്യുസിയത്തിലാണ് മകനുമായി പിതാവ് സൈഫ് അൽ നിയാദ് വീഡിയോയിലൂടെ സംസാരിച്ചത്. ഇതൊരു അപൂർവ്വ കൂടികാഴ്ചയായിരുനെന്നു വേദിയിലുണ്ടായിരുന്നവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘എ കാൾ ഫ്രം സ്പെയ്സ്’ എന്ന പരിപാടിയിലായിരുന്നു ഇവർ സംസാരിച്ചത്. പിതാവിന്റെ സാന്നിധ്യം ഒട്ടുംപ്രതീക്ഷിക്കാത്ത സുൽത്താൻ ചോദ്യ കർത്താവിനെ കണ്ട് ആദ്യമൊന്നു ഞെട്ടി. മിനിറ്റുകൾ നീണ്ട സംഭാഷണത്തിന് ശേഷം പിതാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു പ്രാർത്ഥിച്ചു സലാം പറയുകയായിരുന്നു സുൽത്താൻ.
![]()
