മക്ക: വിശുദ്ധ ഗേഹമായ മക്കയിൽ തീർത്ഥാടകർ ഉറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഉംറ തീർത്ഥാടകരും സന്ദർശകരും പരമാവധി ഹറമിലെ ഇടനാഴികളിലും നമസ്കാര സ്ഥലങ്ങളിലും അത്യാഹിത വാഹനങ്ങളുടെയും ഭിന്നശേഷിക്കാരായ തീർത്ഥാടകർക്ക് ഉള്ള വാഹനങ്ങൾ കടന്നുപോകുന്ന വഴികളിലും ഉറക്കം ഒഴിവാക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഉംറ സീസൺ ആരംഭിച്ചതോടെ ലക്ഷകണക്കിന് തീർത്ഥാടകരാണ് മക്കയിലേക്ക് ഒഴുകി എത്തുന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ എന്ന് മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഹകരണം ഇതിനു ഉണ്ടാകണമെന്നും കുറിപ്പിൽ പറയുന്നു.
![]()
