റിയാദ്: റിയാദിനടുത്തു ഹരീഖിൽ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു .കൊല്ലം ശാസ്താംകോട്ട കൊമറംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ഹരീഖില്‍ നിന്ന് അല്ഹയിറിലേക്ക് വരുമ്പോൽ വിജനമായ സ്ഥലത്ത് വെച്ച് കാർ മറിയുകയാണുണ്ടായത് .
മരിച്ച മുഹമ്മദ് റാശിദ് ഐ സി എഫ് ഹോത്ത യൂണിറ്റിലെ സജീവ പ്രവര്‍ത്തകനാണ്. മാതാപിതാക്കൾ മുഹമ്മദ് കുഞ്ഞി; ലൈല ബീവി, സഹോദരങ്ങൾ ജിഷാര്‍, റിയാസ്, റജീന.
മൃതദേഹം ഹോത്ത ബനീ തമീം ജനറൽ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങളുടെ ബന്ധപ്പെട്ട് ഹോത്ത ബനീ തമീം കെ എം സി സി ജീവകാരുണ്യപ്രവര്‍ത്തകനായ റിയാസ്, റിയാദിലെ സാമൂഹിക പ്രവർത്തകൻ നാസര്‍ ലൈസ്, റിയാദ് കെഎംസിസി വെല്‍ ഫെയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
![]()
