മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും സംഘർഷം ആളിപ്പടരുന്നു. ഇന്നലെ ബിഷ്ണുപൂർ ജില്ലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്തേയ് സമുദായത്തിൽപ്പെട്ടവരാണ് മരിച്ചത്. പ്രദേശത്തെ നിരവധി വീടുകൾ കലാപകാരികൾ തീയിട്ട് നശിപ്പിച്ചു.
ജില്ലയിൽ സുരക്ഷാ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അക്രമികൾ ബഫർ സോൺ അതിക്രമിച്ച് കടക്കുകയായിരുന്നെന്നും, മൈതേയ് പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് 2 കിലോമീറ്റർ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫർ സോൺ നിർമ്മിച്ചിരിക്കുന്നത്. പോലീസ് സേനയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിൽ ഇതിനോടകം 160 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ട മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ മെയ് 3 ന് നടത്തിയ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
![]()
