റിയാദ്: 12 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കൊട്ടാരക്കര പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അഭിലാഷ് പണിക്കർക്ക് യാത്ര അയപ്പ് നൽകി. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു.
കൊട്ടാരക്കര പുലമൺ സ്വദേശി ആയ അഭിലാഷ് പണിക്കർ എക്സിറ്റ് 18 ഇൽ ഉള്ള തബാത്ത് കോൺട്രാക്ടിങ് കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായിട്ടാണ് സേവനം അനുഷ്ഠിച്ചത്. വൈസ് പ്രസിഡന്റ് സജു മത്തായി, സെക്രട്ടറി ബിനോയ് മത്തായി, ജോയിൻ ട്രസ്റ്റി ബിനോദ് ജോൺ,ജോയിൻ സെക്രട്ടറി അലക്സാണ്ടർ തങ്കച്ചൻ,ജീവകാരുണ്യ കൺവീനർ ഷൈൻ ദേവ്,എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാദ് ഫസലുദീൻ, ജിജിൻ ജോർജ്,നൗഷാദ് കുന്നിക്കോട്, സജി ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ സ്നേഹാദരവ് ഭാരവാഹികൾ ചേർന്ന് അഭിലാഷ് പണിക്കർക്ക് നൽകുകയുണ്ടായി
![]()
