റിയാദ്: പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ (RIMF) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ സാരഥികളെ പ്രഖ്യാപിച്ചത്.
നൗഫല്‍ പാലക്കാടന്‍ (പ്രസിഡന്റ്), നാദിര്‍ഷ റഹ്മാന് (ജനറല്‍ സെക്രട്ടറി), സുലൈമാന്‍ ഊരകം (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജയന് കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റ്), ഷമീര്‍ കുന്നുമ്മല്‍ (സെക്രട്ടറി) എന്നിവരും ചുമതലയേൽക്കും.
വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി നസ്റുദ്ദീന്‍ വി.ജെ. (പി.ആര്.), ഷിബു ഉസ്മാന് (വെല്‍ഫെയര്‍), മുജീബ് ചങ്ങരംകുളം (കള്‍ച്ചറല്‍), മിഷാല്‍ ചെറുപ്പുളശ്ശേരി (അക്കാദമിക്), കെ.എം. കനകലാല്‍ (ഇവന്റ്) എന്നിവരെയും തെരഞ്ഞെടുത്തു. അഫ്താബ് റഹ്മാന്, അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂര്‍, ഷമീര്‍ ബാബു, അക്ബര്‍ വേങ്ങാട്ട് എന്നിവരാണ് പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
ആക്റ്റിങ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന വാര്‍ഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മുജീബ് ചങ്ങരംകുളം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജേണലിസം ട്രെയ്നിംഗ് പ്രോഗ്രാം അവലോകനം നാദിര്‍ഷാ റഹ്മാന് നിര്‍വ്വഹിച്ചു. യോഗത്തിന് ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
![]()
