റിയാദ്: പ്രവാസലോകത്ത് സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പതിനാറ് വർഷങ്ങൾ പിന്നിടുന്ന പയ്യന്നൂര്‍ സൗഹൃദ വേദി (പി.എസ്.വി) റിയാദിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി .ആഘോഷങ്ങളുടെ മുന്നോടിയായി മലാസ് ഹണി ചില്ലി റെസ്റ്റോറന്റില്‍ ഭാരവാഹികളും അംഗങ്ങളും ഒത്തുചേര്‍ന്നു. കേക്ക് മുറിച്ച് മധുരം പങ്കിടുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയും ചെയ്തു.
ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു, അഷ്റഫ്, ജഗദീപ്, ശ്രീനികോറോം, അശോകന്, അഭിഷേക് പവിത്രന്, അംഗങ്ങളായ പി.വി. ജയന്, ഷറഫുദ്ദീന്, ഹാഷിര്‍, അഫ്സല്, അബ്ദുള്ള, മുര്‍ഷിദ്, അമീസ, എം.ടി.പി. ജംഷീദ്, സുരേന്ദ്രന്, എം.പി. സുഗുണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
