നോർക്ക കെയർ ഇൻഷുറൻസ് പുതുക്കുന്നതിനും പുതിയതായി ചേരാനതിനുമുളള തീയതി നീട്ടി നൽകുക, അമിതമായ നിരക്ക് വർദ്ധന കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് പവിത്രം പ്രവാസി വെൽഫെയർ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി .
കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ വകുപ്പിന്റെ നോർക്ക കെയർ എന്ന ഹെൽത്ത് ഇൻഷുറൻസ് പുതുക്കുന്നതിനും, പുതിയതായി ചേരുന്നതിനും അവസാന തീയതി നവംബർ 30 വരെയാണ് നൽകിയിരിക്കുന്നത്. ഇൻഷുറൻസ് പ്രീമിയത്തിന്റെ അമിതമായ നിരക്ക് വർദ്ധനവ് മൂലം വളരെ കുറച്ചു പ്രവാസികൾ മാത്രമേ ഈ പദ്ധതിയിൽ ഇപ്പോൾ ചേർന്നിട്ടുള്ളൂ. പ്രവാസി സംഘടനകളും, പ്രവാസികളും നിരന്തരമായി നിരക്കു വർദ്ധന കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉചിതമായ മറുപടിയോ, നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആയതിനാൽ ഇൻഷുറൻസ് പുതുക്കുന്നതിനും പുതിയതായി ചേരാനതിനുമുളള തീയതി നീട്ടി നൽകുക, അമിതമായ നിരക്ക് വർദ്ധന കുറച്ച് കൂടുതൽ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് പവിത്രം പ്രവാസി വെൽഫെയർ ഫോറം ചെയർമാൻ പീറ്റർ വർഗ്ഗീസ് മുഖ്യമന്ത്രിക്കും നോർക്ക വകുപ്പ് സി ഇ ഒ യ്കും, ജനറൽ മാനേജർക്കും ഇമെയിൽ വഴി നിവേദനം നൽകിയത്
