ബുറൈദ : ബുറൈദ സന്ദർശിച്ച ഒഐസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടിന് ബുറൈദയിലെ അൽ ഖസീം ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.
ഒഐസിസി അൽ ഖസീം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് ഒതായി അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുരിയൻ കോട്ടയം ഉദ്ഘാടനം ചെയ്തു. പ്രവർത്തകരുടെ സ്നേഹനിർഭരമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഷാനിയാസ് കുന്നിക്കോട് മറുപടി പ്രസംഗം നടത്തി.
ഒഐസിസി സെൻട്രൽ കമ്മിറ്റി രക്ഷാധികാരി സക്കീർ പത്ര, കലാ കായിക കൺവീനർ സുധീർ കായംകുളം, ഒനൈസ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് തിരുവനന്തപുരം, പ്രിയദർശിനി കൾച്ചറൽ ഫോറം പ്രസിഡന്റ് അൻസു പ്രമോദ്, ജനറൽ സെക്രട്ടറി തസ്നി ഷെഫീർ, വനിതാ വിംഗ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സെക്രട്ടറി പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതവും നജു കുട്ടമ്പൂർ നന്ദിയും രേഖപ്പെടുത്തി സക്കീർ കുറ്റിപ്പുറം ,ജബീർ, സനോജ് പത്തരിയാൽ, ശരീഫ് തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി.
