ബുറൈദ: ഒ.ഐ.സി.സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. പൊതുസമ്മേളനത്തിൽ ഒ.ഐ.സി.സി കലാകായിക സമിതി കൺവീനർ സുധീർ കായംകുളം അധ്യക്ഷത വഹിച്ചു.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന വിഷയത്തെ ആസ്പദമാക്കി ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ജീവിതമൂല്യങ്ങളും സന്ദേശങ്ങളും ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതം ആശംസിച്ചു. സക്കീർ കുറ്റിപ്പുറം, സനോജ് പത്തരിയാൽ, സലൂബ് വേങ്ങര, സുജിത്ത് പുതുപ്പള്ളി, ജബീർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. നജുമുദ്ദീൻ കുട്ടമ്പൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
![]()
