ജിദ്ദ: സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്കായി ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലും ജി.സി.സി. രാജ്യങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന അല്‍-അന്വാര് ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ‘അജ്വ’യുടെ സൗദി നാഷണല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഭാരവാഹികളായി ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് (രക്ഷാധികാരി), ഇബ്രാഹിം കുട്ടി ശാസ്താംകോട്ട (പ്രസിഡന്റ്), അഫ്സല് ചിറ്റുമൂല, ദമാം (ജനറല്‍ സെക്രട്ടറി),
സുബൈര്‍ കൊടുങ്ങല്ലൂര്‍, റിയാദ് (ട്രഷറര്‍), മുഹമ്മദ് റാഫി ബാഖവി, സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പള്ളി, അബ്ദുള്‍ അസീസ് തേവലക്കര (വൈസ് പ്രസിഡന്റുമാര്‍), നിഹാസ് പാനൂര്‍, ശംനാദ് പള്ളിശ്ശേരിക്കല്‍, മുഹമ്മദ് മക്ക മന്‍സില്‍ (സെക്രട്ടറിമാര്‍) എന്നിവരെയും അനീസ് കൊടുങ്ങല്ലൂര്‍, നവാസ് ഐ.സി.എസ്., നസീറുദ്ധീന്‍ ഫൈസി പൂഴനാട്, നസീര്ഖാന് കരുനാഗപ്പള്ളി, അഷറഫ് ബാഖവി താമരക്കുളം, നൗഷാദ് ഓച്ചിറ, നജീബ് ബീമാപള്ളി, മുസ്തഫ മലപ്പുറം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.
ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി സമര്‍പ്പിച്ച ഭാരവാഹികളുടെ പട്ടിക ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അനുമതിയോടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പ്രഖ്യാപിച്ചു.
![]()
