കസാബ്ലാംഗ:മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി പ്രമുഖ രാഷ്ട്രീയ നേതാവും അഭിഭാഷകയും മുന്‍ മേയറുമായ ഫാത്വിമ സഹ്റ മന്‍സൂറിനെ രാജാവ് മുഹമ്മദ് ആറാമൻ നിയമിച്ചു.2026 സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടിയായ ‘അഥെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി’ (PAM) ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനെ തുടർന്നാണ് 50 കാരിയായ ഫാത്വിമ സഹ്റ മന്‍സൂറി ടുണീഷ്യയുടെ നജ്ല ബൗദനു ശേഷം അറബ് ലോകത്ത് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിത എന്ന സ്ഥാനത്തേക്ക് വരുന്നത്.
രാജകീയ കൊട്ടാരമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഫ്രാന്‍സിലെ മോണ്ട്പെല്ലിയര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ 2008-ല്‍ പാര്‍ട്ടി രൂപീകൃതമായതുമുതല്‍ ഒപ്പമുണ്ട്. രണ്ട് തവണ മാരാകേഷ് മേയറായും എം.പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മൊറോക്കോയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം അനുസരിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നതിനാല്‍, അടുത്ത ദിവസങ്ങളില്‍ ഫാത്വിമ വിവിധ കക്ഷികളുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കും.
![]()
