✍️ അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ-ലോക കേരളം സഭ അംഗം
അംശാദായ കുടിശിക വരുത്തുന്നവർക്ക് പ്രവാസി പെൻഷന് അർഹത ഉണ്ടാവില്ലെന്ന നിയമം കർശനമാവുന്നു.
പ്രവാസി ക്ഷേമനിധി നിയമപ്രകാരം പെൻഷന് അർഹത നേടുന്ന തീയതിയിൽ അംശാദായമോ പിഴയോ മറ്റെന്തെങ്കിലും തുകയോ കുടിശിക ഉണ്ടെങ്കിൽ പെൻഷന് അർഹത ഇല്ല എന്നുള്ളതാണ്.
ഇത്തരം ആളുകൾക്ക് നിയമപരമായി തങ്ങൾ ഇതുവരെ അടച്ച തുക മാത്രമേ തിരികെ ഈടാക്കാൻ സാധിക്കുകയുള്ളൂ.
ഈ തീയതി കഴിഞ്ഞാൽ ഇപ്പോൾ ഓൺലൈൻ വഴിയും മറ്റും തുക സ്വീകരിക്കാത്തതിനാൽ പെൻഷന് അപേക്ഷ നൽകാൻ സാധിക്കുന്നില്ല എന്ന് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുമുമ്പും ഇത്തരം വിഷയങ്ങളിൽ സർക്കാർ താൽക്കാലികമായി പണമടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാണ് പലർക്കും പിന്നീട് പെൻഷൻ ലഭിച്ചത്.ബോർഡിന്റെ ചെയർമാൻ അടക്കമുള്ള മെമ്പർമാർ പുതിയ സർക്കാറിന്റെ കീഴിൽ ചാർജ് ഏറ്റെടുത്ത് ഇക്കാര്യത്തിൽ പ്രത്യേക ഇളവ് അനുവദിക്കേണ്ടതുണ്ട്.
ദീർഘകാലം അംശാദായം അടച്ച് അവസാനത്തെ ചുരുങ്ങിയ ഗഡുക്കൾ അടക്കാൻ ബാക്കിയുള്ളവർക്ക് വലിയ തിരിച്ചടിയാണ് ഈ നിയമം.
പ്രവാസി ക്ഷേമനിധിയിലെ അംശാദായം മുടക്കം കൂടാതെ മുൻകൂറായി തന്നെ അടക്കുകയോ, തങ്ങളുടെ ബാങ്കിൽ ഡെബിറ്റ് അഡ്വൈസ് കൊടുത്ത് ഓരോ മാസവും ബാങ്കിൽ നിന്ന് അടയ്ക്കുന്ന രൂപത്തിലേക്ക് മാറ്റുകയോ ചെയ്യുന്നത് ഏറെ അഭികാമ്യമാവും.
പുറമേ, പെൻഷൻ ലഭിക്കുന്നവർക്ക് കൃത്യമായി പെൻഷൻ ലഭിക്കുന്നതിനും കുടിശികയില്ലാതെ അംശാദായം ബോർഡിലെത്തുന്നത് ഏറെ സഹായകരവും ആവും.
![]()
