അൽ അഹ്സ: മൂന്നര പതിറ്റാണ്ട് പ്രവാസിയും, ആദ്യകാല ഒ ഐ സി സി ഷുഖൈക്ക് യൂണിറ്റ് പ്രസിഡൻ്റും, അൽ അഹ്സ ഒഐസിസി മെമ്പറും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ശാഹുൽ ഹമീദ് പൊന്നാനി അനുസ്മരണവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
നീണ്ട മുപ്പത്തിനാല് വർഷത്തെ പ്രവാസമവസാനിപ്പിച്ച് ഒരു വർഷം മുമ്പാണു് ഹമീദ് പൊന്നാനി നാട്ടിലേക്ക് മടങ്ങിയിരുന്നത്.നാട്ടിലെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കിഡ്നി സംബന്ധമായ അസുഖത്തിനു് ഡയാലിസും മറ്റു ചികിത്സയുമായി മുന്നോട്ട് പോയെങ്കിലും ഇരു കിഡ്നികളും തകരാറിലായി അത്യാസന്ന നിലയിലാവുകയും, തുടർന്ന് ആഗസ്ത് 8 ന് മരണപ്പെടുകയും ചെയ്തു.
അൽ അഹ്സയിലെ ഷുഖൈക്കിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ഉസ്താദ് ഫാറൂഖ് സഅദി നേതൃത്വം നല്കി.
തുടർന്നു് ഒ ഐ സി സി അൽ അഹ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകനും, അൽ അഹ്സ ഒ ഐ സി സി വൈസ് പ്രസിഡൻ്റുമായ അർശദ് ദേശമംഗലം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിൽ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ മറന്നു പോവുന്ന അനേകായിരങ്ങൾക്ക് ഉത്തമ ഉദാഹരണമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഹമീദ്ക്ക. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ അവസാനം വാടക വീട്ടിൽ വെച്ചാണു് മരണപ്പെട്ടത്.
ഒ ഐ സി സി ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ റഫീഖ് വയനാട്, നവാസ് കൊല്ലം, ജനറൽ സെക്രട്ടറി റഷീദ് വരവൂർ, ട്രഷറർ ഷിജൊമോൻ വർഗ്ഗീസ്, നവോദയ ഷുഖൈക്ക് യൂണിറ്റ് പ്രസിഡൻ്റ് കൃഷ്ണൻ, നവയുഗം ഷുഖൈക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി അബൂബക്കർ , അനിരുദ്ദൻ കായംകുളം, ഷാനി ഓമശ്ശേരി, ലിജു വർഗ്ഗീസ്, മൊയ്തു അടാടിയിൽ, ഹഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, ഷിബു മുസ്തഫ, സബാസ്റ്റ്യൻ വി.പി. അനീഷ് സനയ്യ, റിജോ ഉലഹന്നാൻ, ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും, അനിൽകുമാർ ഷുഖൈക്ക് നന്ദിയും പറഞ്ഞു.
![]()
