റിയാദ്: പ്രവാസി വിദ്യാർത്ഥികൾക്കായി ഭാവി തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്ന് മർക്കസ് സൗദി ഈസ്റ്റ് കമ്മറ്റി സ്പെഷ്യൽ മീറ്റിംഗ് ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യ, ഹരിത സമ്പദ്വ്യവസ്ഥ എന്നിവയുടെ വളർച്ചയോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ വിപണിയിൽ ഉയർന്ന വൈദഗ്ധ്യവും സാങ്കേതിക പ്രാവീണ്യവുമുള്ള മനുഷ്യവിഭവശേഷിക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. എന്നതിനാൽ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആധുനിക തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ഉറപ്പാക്കാൻ കേന്ദ്ര കേരള സർക്കാറുകൾ വിദ്യാഭ്യാസ രംഗത്ത് ദീർഘദൃഷ്ടിയോടെയുള്ള ഇടപെടലുകൾ നടത്തണമെന്ന് മർക്കസ് സൗദി ഈസ്റ്റ് കമ്മറ്റി സ്പെഷ്യൽ മീറ്റിംഗ് പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സൗദി ഈസ്റ്റ് നാഷണൽ പ്രസിഡന്റ് അഹമദ് നിസാമിയുടെ അദ്യക്ഷതയിൽ ചേർന്ന വെർച്വൽ മീറ്റിംഗ് മർകസ് ഗ്ലോബൽ ജനറൽ കൺവീനർ അബ്ദുൾ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.22 റീജിയനുകളിൽ നിന്നായി അറുപതോളം പതിനിധികൾ യോഗത്തിൽ പങ്കെടുത്തു .
പുതിയ ലോകക്രമത്തിൽ പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും തൊഴിൽ ഭാവിയും ദേശീയ വികസനത്തിന്റെ ഭാഗമായികണ്ട്, ഉന്നതവിദ്യാഭ്യാസ പ്രവേശനം, നൈപുണ്യ വികസനം, സ്കോളർഷിപ്പ്, പുതിയ തൊഴിൽ മേഖലകളിലേക്കുള്ള പരിശീലനം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പദ്ധതികൾ കേന്ദ്ര-കേരള സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കണമെന്നും, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കാൻ സമഗ്രമായ നയം രൂപീകരിക്കണമെന്നും യോഗം ആവിശ്യപെട്ടു .
ഫിനാൻസ് സെക്രട്ടറി ബഷീർ നല്ലളം, എക്സലൻസി & ഇന്റർ സ്റ്റേറ്റ് സെക്രട്ടറി കബീർ ചേളാരി, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് കൊടിയത്തൂർ, മുജീബു റഹ് മാൻ കാലടി,ശാക്കിർ കൂടാളി, റാഷിദ് കാലിക്കറ്റ്, ഷമീർ രണ്ടത്താണി എന്നിവർ പ്രസംഗിച്ചു. സൗദി ഈസ്റ്റ് നാഷണൽ ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ നാദാപുരം സ്വാഗതവും മീഡിയ സെക്രട്ടറി അഫ്സൽ കായംകുളം നന്ദിയും പറഞ്ഞു.
![]()
