തിരുവനന്തപുരം: ആദ്യാക്ഷരം പകർന്നു നൽകിയ മാതാവിന്റെ കൈകളാൽ സ്വന്തം രചനയുടെ കവർ പേജ് പ്രകാശനം ചെയ്ത സംതൃപ്തിയിലും സന്തോഷത്തിലുമാണ് മുൻ പ്രവാസിയും എഴുത്തുകാരനുമായ സുലൈമാൻ വിഴിഞ്ഞം. പ്രകാശനത്തിന് ഒരുങ്ങുന്ന സുലൈമാൻ വിഴിഞ്ഞതിന്റെ ‘കനൽ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനമാണ് മാതാവ് റഷീദ ബീവി നിർവഹിച്ചത്. പ്രശസ്തരെ കൊണ്ട് പ്രകാശനം നടത്താൻ പലരും പറഞ്ഞെങ്കിലും ഉമ്മയാണ് ഏറ്റവും അനുയോജ്യം എന്ന് സുലൈമാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കവർ പ്രകാശനം നടന്നത്. കുടുംബാഗംങ്ങൾക്ക് മുന്നിൽ നടന്ന ചെറിയ പരിപാടി വേറിട്ടതായിരുന്നു എന്ന് പ്രസാധകരായ എം ബുക്സ് എം.ഡി. മഹബൂബ് ഖാൻ പൂവാർ പറഞ്ഞു. ഈ മാസാവസാനം തിരുവനന്തപുരത്ത് പുസ്തകം പ്രകാശനം ചെയ്യപ്പെടും.

![]()
