ന്യൂഡൽഹി : വിമാന ടിക്കറ്റ് അമിത ചാർജ്ജ് ഹർജിയിൽ പുതിയ ചട്ടങ്ങൾ രണ്ടാഴ്ചക്കകം സുപ്രിം കോടതിയിൽ ഹാജറാക്കാൻ കേന്ദ്ര സർക്കാറിനോട് ഉത്തരവിട്ടു.
ടിക്കറ്റ് ചാർജ്ജ്, ബാഗ്ഗേജ് അലവൻസ്, മറ്റു സർവീസുകൾ എന്നിവയിലൂടെ വിമാനകമ്പനികൾ യാതൊരു നിയന്ത്രണവും സുതാര്യതയുമില്ലാതെ നിരക്കുകൾ ഈടാക്കുന്നത് നിർത്തലാക്കണമെന്നും, ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സ്വതന്ത്ര ഏജൻസി വേണമെന്ന പൊതുതാത്പര്യ ഹർജിയിലാണ് പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസകരമായ ഉത്തരവ്.
2024-ലെ ഭാരതീയ വായുയാൻ അധിനിയമം ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാനുള്ള പ്രക്രിയയിലാണെന്നും, നടപ്പിലാക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ അഭ്യർത്ഥന കോടതി അംഗീകരിച്ചില്ല എന്ന് മാത്രമല്ല ഇതിനായി രൂപീകരിച്ച ചട്ടങ്ങൾ സീൽ ചെയ്ത കവറിൽ സുപ്രീം കോടതിയിൽ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
![]()
