റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി.
താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ സ്വദേശികളായ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും നിയമലംഘകര്‍ക്ക് അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
![]()
