റിയാദ്: റിയാദിൽ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരൻ മരിച്ചു. മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. ജൂൺ 29ന് റിയാദിലെ സുലൈയിൽ വെച്ച് ഓൺലൈൻ കമ്പനിയുടെ ഡ്യൂട്ടിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 4 ന് മരണപ്പെടുകയായിരുന്നു.
ആശുപത്രിയിലെ മലയാളി നഴ്സായ ബിനീഷിന്റെ സഹായത്തോടെ റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് ആണ് ആളിനെ തിരിച്ചറിഞ്ഞത്.സുലൈമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ
പൂർത്തിയാക്കി ബുധനാഴ്ച രാവിലെ 8.20ന് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ മാത്യു ജോസെഫിനൊപ്പം സാമൂഹിക പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലവും രംഗത്തുണ്ട്.
ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്.മൃതദേഹം വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയിൽ സംസ്കരിക്കുമെന്നു ഏക സഹോദരൻ ജോസഫ് അറിയിച്ചു.
![]()
