റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് വിഭജിച്ച് ഏരിയയ്ക്ക് കീഴിലെ നാലാമത്തെ യൂണിറ്റായി റബ്വ യൂണിറ്റ് രൂപീകരിച്ചു. ചെറീസ് റെസ്റ്റോറന്റ് ഹാളിൽ ജരീർ യൂണിറ്റ് പ്രസിഡന്റ് രതീഷ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തനമേഖലയുടെ വിപുലീകരണവും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ജരീർ യൂണിറ്റ് വിഭജിച്ച് റബ്വ യൂണിറ്റ് രൂപീകരിച്ചതിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൺവെൻഷനിൽ ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ഏരിയ സെക്രട്ടറി സുജിത് വി.എം. അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു.
കേളി സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, മലാസ് ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, ട്രഷറർ അബ്ദുൽ വദൂദ് കെ., രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, ഉനൈസ് ഖാൻ, നൗഷാദ്, അജ്മൽ, അഫ്സൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജരീർ യൂണിറ്റ്
രാധാകൃഷ്ണൻ(പ്രസിഡന്റ് ), ധനേഷ് ചന്ദ്രൻ, നവീൻ കുമാർ(വൈസ് പ്രെസിഡന്റ്റ്),
രാഗേഷ് രാമകൃഷ്ണൻ(സെക്രട്ടറി),അഭിലാഷ്, നാരായണൻ(ജോയിന്റ്സെക്രട്ടറി),
സൈതലവി(ട്രഷറർ),അമീർ കാരിയാത്തിൽ(ജോയിന്റ് ട്രഷറർ)എന്നിവരെ ഭാരവാഹികളായും
നിർവാഹക സമിതി അംഗങ്ങളായി വിജി എബ്രഹാം, ഷമീർ കല്ലിങ്ങൽ, സിറാജുദ്ദീൻ, ഷമീർ കെ.എം., ശ്രീലാൽ എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
