ചെന്നൈ: പ്രമുഖ പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് 7.30 ഓടെ ആയിരുന്നു മരണം സംഭവിച്ചത് . സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പുറത്ത് വിട്ടത് .
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി അടക്കം 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ മലയാളത്തിന് ഏറെ പ്രിയപ്പെട്ട ഗായിക.തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ ‘സ്വര്‍ണ മുകില്‍’ ഇനിയില്ല.1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി.
2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചത് കലാലോകം വളരെ ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്.
![]()
