റിയാദ് : റിയാദിലെ സാമൂഹിക സാംസ്ക്കാരിക കലാരംഗത്ത് സജീവ സാന്നിധ്യമായ മുഹമ്മദ് സിയാദ് വർക്കല കഥയും സംവിധാനവും നിർവഹിക്കുന്ന “ചുവന്ന മണലിലെ പ്രണയം” എന്ന ഹൃസ്വ ചിത്രം നാളെ യൂട്യൂബിൽ റിലീസ് ചെയ്യും.
” അൽപ്പം വൈകി ആണെങ്കിലും നമ്മുടെ സങ്കൽപ്പത്തിനനുസൃതമായ വ്യക്തിയിലേക്ക് നമ്മൾ എത്തിപ്പെടുക തന്നെ ചെയ്യും എന്ന തിരിച്ചറിവ് തന്നെയാണ് “ചുവന്ന മണലിലെ പ്രണയം”എന്ന ഷോട്ട് മൂവിയിലൂടെ പ്രമേയമായി അണിയറ പ്രവർത്തകർ അവതരിപ്പിക്കുന്നത്.
അനിത്ര ജോമിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിധിൻ ശ്രീധർ,പ്രീതി നിതിൻ,ഏയ്ഞ്ചൽ ജോസ് എന്നിവർ അഭിനേതാക്കളായ ചിത്രത്തിന്റെ ക്യാമറ അരുൺ കൃഷണ ആണ് കൈകാര്യം ചെയ്യുന്നത് .
ജാവീദ് ഇഷാൻ (അസിസ്റ്റന്റ് ഡയറക്ടർ),സൽമാൻ ഫാരിസ് (എഡിറ്റിങ്&മ്യൂസിക് ),ദീപു.ജി (അസിസ്റ്റന്റ് ക്യാമറാമാൻ),സജീർ ചിതറ,നബീൽ എം എം
(പി ആർ ഓ ) എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.
ഈ മൂവിയുടെ ചിത്രീകരണം ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ ബ്രീസ് റെസ്റ്റോറൻ് .കൂടാതെ റയാൻ ക്ലിനിക്ക് ,മുസ്ക്കാൻ ബ്യൂട്ടി പാർലറുടെ സപ്പോർട്ട് ,ട്യൂഡേയ്സ് റിയാദ് ,സ്നാപ്പ് സ്റ്റോറി, ഐസ് വണ്ടി എന്നീ സോഷ്യൽ മീഡിയയുടെ പങ്കാളിത്വവുമുണ്ട്.
![]()
