ആലുവ : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ചാന്ദ്നിയുടെ മാതാപിതാക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ബീഹാർ സ്വദേശിയായ പെണ്‍കുട്ടിയുടെ തായിക്കാട്ടുകര ഗാരിജിനു സമീപത്തെ താമസ സ്ഥലത്ത് മന്ത്രി എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചത് . ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. നടക്കാൻ പാടില്ലാത്ത അത്യന്തം ദുഃഖകരമായ സംഭവമാണ്.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്ക വിധമുള്ള പഴുതടച്ചുള്ള അന്വേഷണവും നടപടികളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പ്രതിനിധികൾ എത്താത്തത്തിൽ പ്രതിഷേധം ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ വൈകിയുള്ള സന്ദർശനം
![]()
