ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം : അരൂരിൽ നിന്നുള്ള നിയമ സഭ അംഗം ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരെഞ്ഞെടുത്തു.ഷാനിമോൾക്ക് 99 വോട്ടും സി പി ഐ ലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്.യു ഡി എഫ് അംഗങ്ങളായ ആബിദ് ഹുസൈൻ തങ്ങൾ ,സന്ദീപ് വാര്യർ,എൽ ഡി എഫ് ൽ നിന്ന് സി കെ ഹരീന്ദ്രൻ എന്നിവർ ഹാജരായില്ല.സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല.
കേരളത്തിൽനിന്നുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ വനിത സെക്രട്ടറിയാണ് ഷാനിമോൾ ഉസ്മാൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ആകുന്ന നാലാമത്തെ വനിതയാണ് .
ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് കെ. എസ്. യുവിലൂടെയാണ് ഷാനിമോൾ ഉസ്മാൻ പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്, പിന്നീട് കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ, മുൻസിപ്പാലിറ്റി ചെയർപേഴ്സൺ
ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത് 2006 ൽ പെരുമ്പാവൂരിൽ, ഇടത് തരംഗത്തിൽ സിറ്റിങ് എം. എൽ.എ സാജു പോളിനോട് പരാജയപ്പെട്ടു, പിന്നീട് നീണ്ട പത്തുവർഷ കാലത്തിന് ശേഷം 2016ലാണ് വീണ്ടും പാർട്ടി ഷാനിമോൾക്ക് അവസരം നൽകുന്നത്. അതും ഇടത് കോട്ടയായ ഒറ്റപ്പാലത്ത്, വീണ്ടും ഒരു ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ഷാനിമോൾ പരാജയപ്പെട്ടു
2019 ലാണ് സ്വന്തം തട്ടകമായ ആലപ്പുഴയിൽ ഷാനിമോൾക്ക് അവസരം ലഭിക്കുന്നത്, ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ എതിരാളിയായി അരൂർ എം. എൽ. എ ആരീഫ്, 10474 വോട്ടുകൾക്ക് പരാജയപ്പെട്ടു.
ആരിഫ് എം. പിയായതോടെ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർഥിയായി
38519 വോട്ടിന് ഇടത് മുന്നണി 2016 ൽ ജയിച്ച അരൂർ 2001 ന് ശേഷം ഷാനിമോൾ ഉസ്മാനിലൂടെ യു. ഡി. എഫ് തിരിച്ചു പിടിച്ചു,2079 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആദ്യമായി ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തി
2021 ലെ ഇടത് തരംഗത്തിൽ അരൂരിൽ വീണ്ടും പരാജയപ്പെട്ടു
അതെ അരൂരിൽ നിന്ന് ഇത്തവണ 9324 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലേക്ക്.
ഭാർഗവീ തങ്കപ്പൻ ശേഷം 35 വർഷങ്ങൾക്ക് ശേഷം കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ.60 വർഷങ്ങൾക്ക് ശേഷം നഫീസത്ത് ബീവിക്ക് ശേഷം ഡെപ്യൂട്ടി സ്പീക്കറാവുന്ന കോൺഗ്രസ് വനിതാ നേതാവ് തുടങ്ങി അനവധി വിശേഷങ്ങൾ ഉണ്ട് പുതിയ ഡെപ്യൂട്ടി സ്പീക്കർക്ക്.
![]()
