റിയാദ് : വിവിധ ജി സി സി രാജ്യങ്ങളിലെ നയതന്ത്ര മികവ് ഇനി സൗദിയിലും.
സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിലവിലെ ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലിനെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ കെയ്റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (ഗൾഫ്) ഉൾപ്പെടെ നിരവധി സുപ്രധാന പദവികളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം റിയാദിലേക്ക് എത്തുന്നത്.
![]()
