റിയാദ്: ചക്ക വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കവിരുന്ന്. ഇതുവരെ കാണാത്ത ചക്ക വൈവിധ്യങ്ങള്‍, വിഭവങ്ങള്‍, അങ്ങനെ വേറിട്ട ചക്ക വിശേഷങ്ങളുമായാണ്
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരാഴ്ച നീളുന്ന ചക്കവിരുന്നിന് തുടക്കമായത്.
*21 ചക്ക ഇനങ്ങള്‍ ; ഇന്ത്യന്‍ മുതല്‍ ശ്രീലങ്കന്‍ ചക്ക വൈവിധ്യങ്ങള്‍ വരെ ചക്കവിരുന്നിൽ*
കേരളത്തിന്റെ സ്വന്തം ചക്ക ഇനങ്ങള്‍, സിന്ദൂര്‍ വരിക്ക, കംബോഡിയ റെഡ്, തേന്‍ വരിക്ക,
ദൂരിയാന്‍, മുള്ളന്‍ ചക്ക, ആഞ്ഞലി ചക്ക, മഹാബ്ത്രി, താമര ചക്ക, മലേഷ്യന്‍ യെല്ലോ, ജെയ്പാല് യെല്ലോ, മുട്ടം വരിക്ക, ശ്രീലങ്കന്‍ ചക്ക ഇനങ്ങള്‍, ശ്രീലങ്കന്‍ ബ്രഡ് ഫ്രൂട്ട് അടക്കം 21 വ്യത്യസ്ത തരം ചക്ക ഇനങ്ങളാണ് ചക്ക വിരുന്നിൽ അണിനിരന്നിരിക്കുന്നത്. ഇതിന് പുറമെ ചക്ക വിഭവങ്ങളും ചക്കവിരുന്നില് ഒരുക്കിയിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക, പോഷകഗുണങ്ങളിലും ഏറെ പേരുകേട്ടതാണ്. എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്നതും ചക്കയുടെ പ്രത്യേകതയാണ്. നാരുകള്‍, വിറ്റാമിനുകള്‍ അടക്കമുള്ളതിനാല്‍ ഏറെ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ചക്ക, പുതിയ ജീവിതശൈലിയുടെ കാലത്ത് എല്ലാവര്‍ക്കുമിടയില്‍ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ചക്കവിരുന്ന് ലുലു സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 12 വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ചക്കവിരുന്നുണ്ടായിരിക്കും.
![]()
