ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.
ദമ്മാമിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ജില്ലയിൽ നിന്നുള്ള ഷെസ അൻവർ, റിദ് വാൻ സാബിഖ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി സാദത് വിജയികൾക്ക് മൊമെന്റോ നൽകി. നാഷണൽ കമ്മിറ്റി സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രൊവിൻസ് കമ്മിറ്റി സെക്രട്ടറി സാബിക്, ജില്ലാ ട്രെഷറർ സജാസ് അലി,ജില്ലാ സെക്രട്ടറി നജ്ല സാദത്, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ മുഹമ്മദ് ആസിഫ്, ജസീറ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

![]()
