അനാഥക്കുട്ടികളെ അനാഥശാലയിൽ താമസിപ്പിക്കുന്നതാണ് പതിവു രീതിയിൽ നിന്ന് വേറിട്ടൊരു യാത്രയിലാണ് ഈരാറ്റുപേട്ടയിലെ ഒരു കൂട്ടം കാരുണ്യ പ്രവർത്തകർ.
അനാഥകളെ അവരുടെ സ്വന്തം ഭവനത്തിൽ അമ്മയോടൊപ്പം സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കി ശ്രദ്ധ നേടുകയാണ് ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ്. കുട്ടിയുടെ മാത്രമല്ല വിധവയായ അമ്മയുടെ സംരക്ഷണവും ഇതോടൊപ്പം ഉറപ്പാക്കുന്നു.
അനാഥ സംരക്ഷത്തിന് വ്യത്യസ്ഥമായ ഒരു പാതയാണ് ഈ ട്രസ്റ്റ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയവും പ്രശംസനീയവുമാണ്.
ഇത്തരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഈരാറ്റുപേട്ടയിൽ ഉൾപ്പെടെ
36 ചാപ്റ്ററുകൾ വഴി 1200 പിതാവില്ലാത്ത കുട്ടികളെയും അവരുടെ വിധവകളായ അമ്മമാരേയും ഈ ട്രസ്റ്റ് സംരക്ഷിക്കുന്നു.
ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ കുടുംബത്തിന് മാസം തോറും 2000 രൂപ വീതം നൽകുന്നതിന് ഒപ്പം ചികിത്സാ ചെലവുകളും പഠനോപകരണങ്ങളും നൽകും.അനാഥ കുട്ടികളുടെ കുടുംബങ്ങളിൽ ഭവന രഹിതർ ഉണ്ടെങ്കിൽ ആവശ്യമെങ്കിൽ പുതിയ വീട് നിർമ്മിച്ചു നൽകും .വീടുകളുടെ മെയിൻ്റെനൻസ് , ടോയ്ലറ്റ് നിർമ്മാണം കിണർ നിർമ്മാണം എന്നിവ ഏറ്റെടുത്തു നടത്തി വരുന്നുണ്ട് . തൊഴിൽ ഉപകരണങ്ങൾ നൽകാനും ട്രസ്റ്റ് നൽകി വരുന്നുണ്ട്.
എല്ലാ മാസവും ട്രസ്റ്റിന്റെ പദ്ധതിയില്പെട്ട കുട്ടികളെയും കുടുംബത്തിന്റെയും ഉൾപ്പെടുത്തി നടത്തുന്ന സംഗമത്തിൽ ധാർമ്മികതയിൽ ഊന്നിയ മോട്ടിവേഷൻ ക്ലാസിലൂടെ കുട്ടിക്കും അമ്മക്കും ആവശ്യമായ മാനസിക പിന്തുണ നൽകി വരുന്നു.
ഒരു കുട്ടിയുടെ മാനസിക ശാരീരിക വളർച്ചയിൽ അമ്മയുടെ സാന്നിദ്ധ്യം പ്രധാനമായിരിക്കെ അനാഥക്കുട്ടികളെ അനാഥശാലയിൽ ആക്കുന്നതിനു പകരം അമ്മയോടൊപ്പം നിർത്തി സംരക്ഷിക്കണം എന്ന ചിന്തയിൽ നിന്നാണ് ട്രസ്റ്റ് പ്രവർത്തകർ ഇത്തരമൊരു സവിശേഷ കെയർ രീതി ആവിഷ്കരിച്ചതെന്നു ഈരാറ്റുപേട്ട ചാപ്റ്റർ ഭാരവാഹികളായ ഹാഷിർ നദ്വി (പ്രസിഡൻ്റ്),സത്താർ വെള്ളൂപ്പറമ്പിൽ ( സെക്രട്ടറി-9744654424 ),വി എം അഷ്റഫ് ( ട്രഷറർ) എന്നിവർ പറഞ്ഞു.
27 കുടുംബങ്ങളിലായി 46 കുട്ടികളെ സംരക്ഷിക്കുന്ന ഈരാറ്റുപേട്ട ചാപ്റ്ററിന്റെ വനിതാ വിഭാഗം ഷംലാ അബ്ദുൽഖാദർ (പ്രസിഡൻ്റ്),ഷൈബാ കബീർ (ജ: സെക്രട്ടറി),മുഅ്മിന സക്കീർ മനക്കൽ (സെക്രട്ടറി- 9747135084),നഫ് ലാ അജ്മൽ( സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ) എന്നിവരുടെ നേതൃത്വത്തിൽ സജീവമായി രംഗത്തുണ്ട്.
![]()
