തൃശ്ശൂർ: നാടിനെ നടുക്കി തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർ മരണപ്പെട്ട സംഭവത്തിൽ ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ആഘോഷങ്ങളുടെ നിറവിൽ നിൽക്കേണ്ട ഒരു നാടിനെയാകെ നിശബ്ദമാക്കിയ ഈ അപകടം പ്രവാസികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ് നൽകുന്നത്. 20 വർഷം മുൻപുള്ള ദുരന്തത്തിന്റെ കയ്പ്പേറിയ ഓർമ്മകൾ ബാക്കിനിൽക്കെ, വീണ്ടും ഇത്തരമൊരു ദുരന്തം ആവർത്തിച്ചത് തീരാനഷ്ടമാണ് എന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു
![]()
