ന്യൂഡൽഹി :രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.
ജീവന് പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ സംവിധാനങ്ങളെല്ലാം നീക്കിയിരുന്നു. ഡല്‍ഹി എയിംസിലേക്ക് മാറ്റിയ റാണയുടെ ഓക്സിജന്‍ പിന്തുണ പിന്‍വലിക്കുകയും പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ജനറല്‍ ബെഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും നല്കിക്കൊണ്ടിരുന്ന ട്യൂബും നീക്കിയിരുന്നു.
നിഷ്ക്രിയ ദയാമരണത്തിനായി എയിംസില്‍ അനസ്തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ന്യൂറോ സര്‍ജറി, ഓങ്കോ- അനസ്തേഷ്യ, പാലിയേറ്റീവ് മെഡിസിന്, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 10 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.
![]()
