റിയാദ് : സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി.കോഴിക്കോട് കായൽവലപ്പ്പറമ്പത്ത് റജുല മൻസിലിൽ റിയാസ് പി. ടി (51) ആണ് മരിച്ചത് .പെരുന്നാൾ തലേന്ന് രാത്രി ലുലു ഹൈപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീണ റിയാസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഹഫർ അൽ ബാത്തീനിൽ ഖബറടക്കി.
പരേതനായ മൂസയുടെയും പാതേയുടെയും മകനാണ് റിയാസ് .
ഭാര്യ: സീനത്ത്.മക്കൾ: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ.
![]()
