റിയാദ്: സൗദി അറേബിയയിൽ ആംബുലൻസ് ഡ്രൈവർമാരെ കയ്യേറ്റം ചെയ്യുകയോ ജോലിക്ക് തടസ്സം നിൽക്കുകയോ ചെയ്യുന്നവർക്ക് ഇനി മുതൽ ജയിൽ ശിക്ഷക്ക് പുറമെ വലിയ തുക പിഴയും നൽകേണ്ടി വരും. സൗദി റെഡ്ക്രസന്റ്റ് അതോറിറ്റിയാണ് പ്രഖ്യാപനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം ആംബുലൻസ് ഡ്രൈവർമാരെ കയ്യേറ്റം ചെയ്യുന്നവർക്ക് 5 വര്ഷം വരെ ജയിൽ ശിക്ഷലഭിക്കും എന്നത് കൂടാതെ 10 ലക്ഷം സൗദി റിയൽ പിഴകൂടി നൽകേണ്ടി വരുമെന്ന് മുന്നറിപ്പ്. ജീവൻ രക്ഷക്കായി പായുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടാതെ ആവശ്യമായ യാത്ര സൗകര്യങ്ങൾ നൽകാതെ യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നിയമം നിലവിൽ വരുന്നതോടെ ഈ പ്രശനങ്ങൾക്ക് പരിഹാരമാകുമെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.
![]()
