എറണാകുളം :ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ എന്ന ആവശ്യവുമായി ഹൈബി ഈഡൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പഠന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ളതും ഗതാഗതക്കുരുക്ക് ഉള്ളതുമായ പ്രദേശത്തെ പ്രത്യേക വികസനം അർഹിക്കുന്ന നഗര ഭാഗം എന്ന നിലയിൽ പരിഗണിയ്ക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൈബി ഈഡൻ വിവരം അറിയിച്ചത്.
എം പി യുടെ ഫേസ്ബുക് താഴെ
ഇടപ്പള്ളി മുതൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പഠന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ളതും ഗതാഗതക്കുരുക്ക് ഉള്ളതുമായ ഈ പ്രദേശത്തെ പ്രത്യേക വികസനം അർഹിക്കുന്ന നഗര ഭാഗം എന്ന നിലയിൽ പരിഗണിയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി. വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ,ഡി പി ആർ (വിശദ പദ്ധതി രേഖ) തയാറാക്കൽ വൈകാതെ തന്നെ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ ഭാഗം ഒഴിച്ച് ബാക്കിയുള്ളിടത്തെല്ലാം 45 മീറ്റർ വീതിയാണുള്ളത്.ഇവിടെ 30 മീറ്ററും
ഈ റീച്ചിൽ നിരവധി വാണിജ്യ സമുച്ചയങ്ങൾ, ആശുപത്രികൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, മറ്റു വൻ നിർമ്മിതികൾ എന്നിവ തിങ്ങി നിറഞ്ഞതാണ്. ഇവിടെ വീതി കൂട്ടുന്നത് അപ്രായോഗികമാണെന്നും, വലിയ ഒരു പരിധി വരെ അസാധ്യമാണെന്നതും മനസിലാക്കിയാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയം മുന്നോട്ട് വച്ചത്.
![]()
